Drawvibes

ഐക്യ രാഷ്ട്ര സഭ (United Nations)

ആസ്‌ഥാനം- മാന്‍ഹട്ടന്‍ (ന്യൂയോര്‍ക്ക്‌, യു എസ് എ) അംഗരാഷ്ട്രങ്ങള്‍ -193 സ്ഥാപിതം: 24 ഒക്ടോബര്‍ 1945 ഔദ്യോഗിക ഭാഷകള്‍: അറബിക്‌, ചൈനീസ്‌, ഇംഗ്ലീഷ്‌, ഫ്രഞ്ച്‌, റഷ്യന്‍, സ്പാനിഷ്‌. ആപ്തവാക്യം: ഇത് നിങ്ങളുടെ ലോകം (it's your world) ചിഹ്നം: രണ്ട്‌ ഒലിവ്‌ ചില്ലകള്‍ക്കിടയില്‍ ലോകരാഷ്ട്രങ്ങളുടെ ഭൂപടമാണ്‌ ഐക്യരാഷ്ട്രസഭയുടെ ചിഹ്നം പതാക: ഇളം നീല പശ്ചാത്തലത്തില്‍ വെളുത്ത യു.എന്‍ ചിഹ്നം പതാകയില്‍ ആലേഖനം ചെയ്തിരിക്കുന്നു. >>യു എന്‍ ചിഹ്നം അംഗീകരിക്കപ്പെട്ടത്‌ 1946 ഡിസംബര്‍ 7 >>യു.എന്‍ പതാക ഔദ്യോഗികമായി അംഗീകരിച്ചത്‌ 1947 ഒക്ടോബർ 20 >>ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര സംഘടന? ഐക്യ രാഷ്ട്ര സംഘടന (United Nations) >>ഫ്രാങ്ക്ളിന്‍ ഡി റൂസ്‌വെൽറ്റ് ആണ് ഐക്യരാഷ്ട്രസഭ എന്ന ആശയം മുന്നോട്ടുവെച്ച വ്യക്തി >>വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, റൂസ്‌വെൽറ്റ്, സ്റ്റാലിന്‍ എന്നിവരാണ് ഐക്യരാഷ്ട്രസംഘടനയുടെ സ്ഥാപക നേതാക്കള്‍ എന്നറിയപ്പെടുന്നത്‌. >>ഐക്യരാഷ്ട്ര സംഘടനയുടെ രൂപീകരണത്തിന്‌ കാരണമായ ഉടമ്പടി അറ്റ്‌ലാന്റിക്‌ ചാര്‍ട്ടര്‍ (1941) >>ഐക്യരാഷ്ട്ര സംഘടന എന്ന പേര് നിര്‍ദ്ദേശിച്ച വ്യക്തി ഫ്രാങ്ക്ളിന്‍ ഡി റൂസ്‌വെൽറ്റ് (1942-ല്‍ വാഷിങ്ടണില്‍ നടന്ന സമ്മേളനത്തില്‍ വെച്ച്) >>ഐക്യരാഷ്ട്രസംഘടന രൂപീകരിക്കാന്‍ തീരുമാനിച്ച സമ്മേളനം. യാള്‍ട്ട കോണ്‍ഫറന്‍സ്‌ (ഉക്രെയിൻ) >>യാള്‍ട്ട കോണ്‍ഫറന്‍സില്‍ പങ്കെടുത്ത പ്രമുഖ നേതാക്കള്‍ റൂസ്‌വെൽറ്റ്, ചര്‍ച്ചില്‍, സ്റ്റാലിന്‍ >>ന്യൂയോര്‍ക്ക്‌ നഗരത്തില്‍ മാന്‍ഹാട്ടന്‍ ദ്വീപിന്റെ കിഴക്കുവശത്ത്‌ ടര്‍ട്ടന്‍ബേ പ്രാന്തത്തില്‍ ഈസ്റ്റ്‌ നദിയെ അഭിമുഖീകരിച്ചു കൊണ്ടാണ്‌ ഐക്യരാഷ്ട്ര സഭാ ആസ്ഥാനം നിലകൊള്ളുന്നത്‌. പ്രസ്തുത സ്ഥലം അന്താരാഷ്ട്ര പ്രദേശമായതിനാല്‍, അവിടെ അമേരിക്കന്‍ നിയമങ്ങള്‍ ബാധകമല്ല. >>യു.എന്‍ ആസ്ഥാന മന്ദിരത്തിനായി സ്ഥലം നൽകിയ വ്യവസായി ജോണ്‍ ഡി റോക്ക്ഫെല്ലര്‍ >>വിശ്വപ്രസിദ്ധ വാസ്തുശില്‍പിയായ “ലെ കോര്‍ബൂസി” (സ്വിറ്റ്‌സര്‍ലന്‍ഡ്)യെയുടെ “സ്‌കീം 23 എ' എന്ന ഡിസൈനിനെ അടിസ്ഥാനമാക്കിയാണ്‌ ആസ്ഥാന മന്ദിരം പണികഴിപ്പിച്ചത്‌. >>ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത്‌ 1948 ഡിസംബര്‍ 10 >>ഐക്യരാഷ്ട്രസഭ മനുഷ്യാവകാശദിനമായി ആചരിക്കുന്നത്‌ ഡിസംബര്‍ 10 >>ഐക്യരാഷ്ട്രസഭയുടെ ദൈനംദിന കാര്യങ്ങള്‍ക്ക്‌ ഉപയോഗിക്കുന്ന ഭാഷകള്‍ ഇംഗ്ലീഷ്, ഫ്രഞ്ച് >>ഐക്യരാഷ്ട്രസഭയില്‍ അവസാന അംഗമായ രാജ്യം ദക്ഷിണ സുഡാന്‍ >>ഐകൃരാഷ്ട്ര സഭയില്‍ വത്തിക്കാന്‍ സിറ്റി, സ്‌റ്റേറ്റ്‌ ഓഫ്‌ പാലസ്തീന്‍ എന്നീ രാഷ്‌ട്രങ്ങള്‍ക്ക്‌ നിരീക്ഷിക പദവിയുണ്ട്‌. >>ഐക്യരാഷ്ട്രസഭയില്‍ ദക്ഷിണസുഡാന്‍ അംഗമായത്‌ 2011 July 14 >>ഐക്യരാഷ്ട്രസഭയുടെ യൂറോപ്യൻ ആസ്ഥാനം ജനീവ >>ഇന്ത്യയിലെ യു.എന്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ സ്ഥിതി ചെയ്യുന്നത്‌ ന്യൂഡല്‍ഹി >>യു.എന്‍ ലൈബ്രറി സ്ഥിതി ചെയ്യുന്നത്‌ ന്യൂയോർക്ക് >>യു.എന്‍. സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്‌ ടോക്കിയോ >>യു.എന്‍ സമാധാന സർവ്വകലാശാല സ്ഥിതി ചെയുന്നത്‌ കോസ്റ്റാറിക്ക >>ഇന്ത്യ ഐക്യരാഷ്ട്രസംഘടനയില്‍ അംഗമായത്‌ 1945 ഒക്ടോബര്‍ 30 >>ഗിന്നസ്‌ റെക്കോര്‍ഡനുസരിച്ച്‌ ലോകത്തേറ്റവുമധികം പരിഭാഷ ചെയ്യപ്പെട്ട രേഖ ഐക്യരാഷ്ട്രസഭ തയ്യാറാക്കിയ അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം >>സ്ത്രീകളുടെ ഉന്നമനത്തിനായി 1979 ഡിസംബര്‍ 18 ന്‌ ഐക്യരാഷ്ട്രസഭ അംഗീകരിച്ച ഉടമ്പടി സ്ത്രീ വിവേചന നിവാരണ പരിപാടി >>യു.എന്‍ ജനറല്‍ അസംബ്ലി കുട്ടികള്‍ക്കു വേണ്ടി പ്രത്യേക സമ്മേളനം ചേര്‍ന്ന വര്‍ഷം 1989 >>യു.എന്‍. ആസ്ഥാനത്ത്‌ ആദ്യമായി ആഘോഷിക്കപ്പെട്ട ഇന്ത്യയിലെ ഉത്സവം ദീപാവലി >>യു.എന്‍. പോസ്റ്റല്‍ സര്‍വ്വീസ്‌ ഫോറെവര്‍ സ്റ്റാമ്പില്‍ ആലേഖനം ചെയ്ത ഇന്ത്യയിലെ ഉത്സവം ദീപാവലി >>യുഎന്‍-ല്‍ പാടാന്‍ അവസരം ലഭിച്ച ഇന്ത്യന്‍ സംഗീതജ്ഞ എം.എസ്‌. സുബ്ബലക്ഷ്മി >>ഐക്യരാഷ്ട്രസഭയുടെ സിവിലിയന്‍ പോലീസ്‌ ഉപദേഷ്ടാവായി നിയമിക്കപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ വനിത കിരണ്‍ ബേദി >>നിലവില്‍ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സെയ്ദ്‌ അക്ബറുദ്ദീന്‍ യു.എന്‍.ചാര്‍ട്ടര്‍ രണ്ടാം ലോക യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, 1945-ജൂണ്‍ 26ന്‌ അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌ കോയില്‍ നടന്ന യുണൈറ്റഡ്‌ നേഷന്‍സ്‌ കോണ്‍ഫറന്‍സ്‌ ഓണ്‍ ഇന്‍റര്‍നാഷണല്‍ ഓര്‍ഗനൈസേഷനില്‍ 50 രാജ്യങ്ങള്‍ ഒപ്പുവയ്ക്കുകയും, പിന്നീട് ഒപ്പുവച്ച പോളണ്ടും ഉള്‍പ്പെടെ ആകെ 51 രാജ്യങ്ങളായിരുന്നു യു എന്‍ ചാര്‍ട്ടറില്‍ ഒപ്പുവച്ചത്‌. അന്താരാഷ്ട്ര സമാധാനവും, സുരക്ഷയും നിലനിര്‍ത്തുക, രാഷ്ട്രങ്ങള്‍ക്കിടയില്‍ സൗഹൃദബന്ധങ്ങള്‍ വളര്‍ത്തുക, അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍ പരിഹരിക്കുക, മനുഷ്യാവകാശങ്ങളെ ആദരിക്കാന്‍ പ്രേരിപ്പിക്കുക, രാഷ്ട്രങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഐകൃത്തിന്റെ ക്രേന്ദ്രമായി പ്രവര്‍ത്തിക്കുക എന്നിവയാണ്‌ യു എന്‍ ചാര്‍ട്ടറില്‍ നിഷ്‌കര്‍ഷിക്കുന്ന പരമലക്ഷ്യങ്ങള്‍. >>യു.എന്നിന്റെ ലക്ഷ്യങ്ങളും അംഗരാജ്യങ്ങളുടെ അവകാശങ്ങളും കടമകളും പ്രതിപാദിക്കുന്ന ഔദ്യോഗികരേഖ യു.എന്‍.ചാര്‍ട്ടര്‍ >>യു.എന്‍. ചാര്‍ട്ടറിന്‌ രൂപം നല്‍കിയ സമ്മേളനം നടന്നത്‌ വാഷിംഗ്ടണ്‍ ഡി.സി. (1944) >>യു.എന്‍.ചാര്‍ട്ടറിന്റെ മുഖ്യ ശില്‍പി ഫീല്‍ഡ്‌ മാര്‍ഷല്‍ സ്മര്‍ട്ട്സ് >>അറ്റ്ലാന്റിക്‌ ചാര്‍ട്ടര്‍ ഒപ്പുവെച്ച നേതാക്കള്‍ ഫ്രാങ്ക്ളിന്‍ ഡി റൂസ്‌വെൽറ്റ്, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ >>ഇന്ത്യയ്ക്കുവേണ്ടി യു എന്‍ ചാര്‍ട്ടറില്‍ ഒപ്പിട്ടത്‌ ആര്? സര്‍ രാമസ്വാമി മുതലിയാര്‍ >>ചരിത്രത്തിലാദ്യമായി യു.എന്‍. ചാര്‍ട്ടര്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ഇന്ത്യന്‍ ഭാഷ സംസ്കൃതം >>യു.എന്‍. ചാര്‍ട്ടര്‍ സംസ്കൃതത്തിലേക്ക്‌ വിവര്‍ത്തനം ചെയ്തത്‌ ഡോ. ജിതേന്ദ്ര കുമാര്‍ ത്രിപാഠി പ്രധാന ഘടകങ്ങൾ ഐക്യരാഷ്ട്ര സഭയ്ക്ക്‌ പൊതുവായ ആറു ഘടകങ്ങൾ ഉണ്ട്. നിലവിൽ 5 ഘടകങ്ങൾ മാത്രമേ ഉള്ളൂ. ആറ്‌ പ്രധാന ഘടകങ്ങളില്‍ അഞ്ചും ന്യൂയോര്‍ക്കിലെ ആസ്ഥാനത്ത്‌ പ്രവര്‍ത്തിക്കുമ്പോള്‍ ആറാമത്തെ മുഖ്യസംഘടനയായ അന്താരാഷ്ട്ര കോടതി നെതര്‍ലന്‍ഡിലെ ഹേഗിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. 1. പൊതുസഭ (The General Assembly) 2. സുരക്ഷാ സമിതി (The Security Council) 3. സാമ്പത്തിക-സാമൂഹിക സമിതി (The Economic Social Council) 4. ട്രസ്റ്റിഷിപ്പ്‌ കൗണ്‍സില്‍ (Trusteeship Council) 5. അന്താരാഷ്ട്ര നീതിന്യായ കോടതി (International Court of Justice) 6. സെക്രട്ടറിയേറ്റ്‌ (The Secretariat)
79
Author

Drawvibes, Author

ആസ്‌ഥാനം- മാന്‍ഹട്ടന്‍ (ന്യൂയോര്‍ക്ക്‌, യു എസ് എ) അംഗരാഷ്ട്രങ്ങള്‍ -193 സ്ഥാപിതം: 24 ഒക്ടോബര


PSC-GENERAL KNOWLEDGE - CATEGORIES
Question-Answers

back-to-top