Drawvibes

എ.വി.കുട്ടിമാളു അമ്മ(1905-1985)

ഇന്ത്യൻ സ്വാതന്ത്ര്യസമരരംഗത്തേക്ക് കേരളത്തിൽ നിന്നു കടന്നു ചെന്ന നേതൃപാടവമുള്ള അപൂർവം വനിതകളിൽ ഒരാളായിരുന്നു എ.വി. കുട്ടിമ്മാളു അമ്മ. (1905 ഏപ്രിൽ 23- 1985 ഏപ്രിൽ 14).നിയമലംഘനസമരവുമായി ബന്ധപ്പെട്ട് രണ്ടുമാസം പ്രായമുള്ള കുഞ്ഞുമായി ഇവർ ജയിൽ‌വാസം അനുഷ്ഠിച്ചു. ജീവിതരേഖ പാലക്കാട്‌ ജില്ലയിലെ ആനക്കര ഗ്രാമത്തിലെ വടക്കത്തു കുടുംബത്തിൽ പെരുമ്പിലാവിൽ ഗൊവിന്ദമേനോന്റെയും അമ്മു അമ്മയുടേയും മൂത്തമകളായി 1905 ഏപ്രിൽ 23 നാണ്‌ കുട്ടിമാളു അമ്മ ജനിച്ചത്. ഗാന്ധിജിയുമായി അടുത്തിടപഴകി അവർ പ്രവർത്തിച്ചിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സജീവ പ്രവർത്തകയുമായിരുന്നു. ⭕ കുട്ടിമാളു അമ്മ ജനിച്ച സ്ഥലം? > പൊന്നാനി (ആനക്കര വടക്കത്ത് കുടുംബം) ⭕ അച്ഛന്റെ പേര്? > പെരുമ്പിലാവിൽ ഗോവിന്ദമേനോൻ ⭕ അമ്മയുടെ പേര്? > മാധവിയമ്മ ⭕ സിവിൽ നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുത്തതിന് രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെയും കൈയിലേന്തി അറസ്റ്റ് വരിച്ച ധീരവനിത? > എ.വി. കുട്ടിമാളു അമ്മ ⭕ കുട്ടിമാളു അമ്മ മദ്രാസ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം? > 1936 ⭕ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതിന് കുട്ടിമാളു അമ്മ രണ്ടു വർഷം ജയിൽവാസം അനുഭവിച്ചു (1942-44). ⭕ മാതൃഭൂമിയുടെ ഡയറക്ടറായും മലബാർ ഹിന്ദി പ്രജാസഭയുടെ അദ്ധ്യക്ഷയായും പ്രവർത്തിച്ചിട്ടുണ്ട്.
90
Author

Drawvibes, Author

എ.വി.കുട്ടിമാളു അമ്മ(1905-1985) - ഇന്ത്യൻ സ്വാതന്ത്ര്യസമരരംഗത്തേക്ക് കേരളത്തിൽ നിന്നു കടന്നു ചെന്ന ന


PSC-GENERAL KNOWLEDGE - CATEGORIES
Question-Answers

back-to-top