Drawvibes

കേരളം അടിസ്ഥാന കാര്യങ്ങൾ

🌸 നൂറ് ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ സംസ്ഥാനം. 🌸 ഇന്ത്യയിലെ ആദ്യ ശിശുസൗഹൃദ സംസ്ഥാനം. 🌸 ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ബാങ്കിംഗ് സംസ്ഥാനം. 🌸 ഏല്ലാ ഗ്രാമങ്ങളിലും ബാങ്കിംഗ് സൗകര്യം ലഭ്യമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം 🌸 ഇന്ത്യയിൽ സാക്ഷരതാ നിരക്ക് കൂടിയ സംസ്ഥാനം. 🌸 ടൂറിസത്തെ വ്യാവസായികമായി അംഗീകരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം. 🌸 എയർ ആംബുലൻസ് ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം. 🌸 ലോട്ടറി സംവിധാനം ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം. 🌸 ശിശുമരണ നിരക്ക് കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം. 🌸 ദുരന്ത നിവാരണ അതോറിറ്റി ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം. 🌸 കായിക വിദ്യാഭ്യാസം പാഠ്യവിഷയമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം. 🌸 പ്രവാസികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം. __________________________________________________________ 🌸 കേരള സംസ്ഥാനം നിലവിൽ വന്നത് 1956 നവംബർ 1 🌸 1956-ൽ കേരളം രൂപീകരിക്കുമ്പോൾ എത്ര ജില്ലകൾ ഉണ്ടായിരുന്നു 5 (തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശ്ശൂർ, മലബാർ) 🌸 കേരളം, ഇന്ത്യൻ യൂണിയന്റെ എത്ര ശത്മാനം - 1.18% 🌸 കേരളത്തിലെ ജനസംഖ്യ, ഇന്ത്യൻ ജന സംഖ്യയുടെ എത്ര ശതമാനം - 2.76% 🌸 കേരളത്തിലെ സ്ത്രീ-പുരുഷ അനുപാതം - 1084/1000 🌸 ഇന്ത്യൻ സംസ്ഥാനങ്ങളിൽ സ്ത്രീ-പുരുഷാനുപാത ത്തിൽ കേരളത്തിന്റെ സ്ഥാനം – ഒന്നാം സ്ഥാനം 🌸 സ്ത്രീ-പുരുഷാനുപാതം കൂടിയ ജില്ല - കണ്ണൂർ (1136/1000) 🌸 സ്ത്രീ-പുരുഷാനുപാതം കുറഞ്ഞ ജില്ല - ഇടുക്കി 🌸 ഏറ്റവും വലിയ ജില്ല - പാലക്കാട് 🌸 ഏറ്റവും ചെറിയ ജില്ല - ആലപ്പുഴ 🌸 ജനസംഖ്യ കൂടിയ ജില്ല - മലപ്പുറം 🌸 ജനസംഖ്യ കുറഞ്ഞ ജില്ല - വയനാട് 🌸 നീളം കൂടിയ നദി - പെരിയാർ (244 km) 🌸 നീളം കുറഞ്ഞ നദി - മഞ്ചേശ്വരം പുഴ (16 km) 🌸 ഏറ്റവും വടക്കേ അറ്റത്തുള്ള നദി - മഞ്ചേശ്വരം പുഴ 🌸 ഏറ്റവും തെക്കേ അറ്റത്തുള്ള നദി - നെയ്യാർ 🌸 കേരളത്തിന്റെ തെക്കേ അറ്റത്തെ താലൂക്ക് - നെയ്യാറ്റിൻകര 🌸 കേരളത്തിന്റെ വടക്കേ അറ്റത്തെ താലൂക്ക് - മഞ്ചേശ്വരം 🌸 കേരളത്തിന്റെ തെക്കേ അറ്റത്തെ അസംബ്ലി മണ്‌ഡലം - പാറശാല 🌸 കേരളത്തിന്റെ വടക്കേ അറ്റത്തെ അസംബ്ലി - മഞ്ചേശ്വരം 🌸 കേരളത്തിന്റെ തെക്കേ അറ്റത്തുള്ള ലോക്സഭാ മണ്ഡലം - തിരുവനന്തപുരം 🌸 കേരളത്തിൽ വടക്കേ അറ്റത്തുള്ള ലോക്സഭാ മണ്‌ഡലം - കാസർഗോഡ് 🌸 കേരളത്തിലെ തെക്കേ അറ്റത്തെ ഗ്രാമപഞ്ചായത്ത് - പാറശ്ശാല 🌸 കേരളത്തിലെ വടക്കേ അറ്റത്തെ ഗ്രാമപഞ്ചായത്ത് - മഞ്ചേശ്വരം 🌸 കേരളത്തിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള ഗ്രാമം - കളിയിക്കാവിള 🌸 കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ ഗ്രാമം - തലപ്പാടി 🌸 കേരളത്തിൽ റെയിൽവേപ്പാത ഇല്ലാത്ത ജില്ലകൾ - ഇടുക്കി, വയനാട് 🌸 കേരളത്തിൽ കടൽത്തീരമില്ലാത്ത ജില്ലകൾ - പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് 🌸 പ്രതിശീർഷ വരുമാനം കൂടിയ ജില്ല - എറണാകുളം 🌸 പ്രതിശീർഷ വരുമാനം കുറഞ്ഞ ജില്ല - മലപ്പുറം 🌸 വനപ്രദേശം കൂടുതലുള്ള ജില്ല - ഇടുക്കി 🌸 വനപ്രദേശം കുറഞ്ഞ ജില്ല - ആലപ്പുഴ 🌸 ഏറ്റവും വലിയ താലൂക്ക് - ഏറനാട് 🌸 ഏറ്റവും ചെറിയ താലൂക്ക് - കുന്നത്തൂർ 🌸 കൂടുതൽ ഭാഷകൾ സംസാരിക്കുന്ന ജില്ല - കാസർഗോഡ് 🌸 ഏറ്റവും കൂടുതൽ കുടിൽ വ്യവസായങ്ങളുള്ള ജില്ല - ആലപ്പുഴ 🌸 കൂടുതൽ കടൽത്തീരമുള്ള ജില്ല - കണ്ണൂർ 🌸 കുറവ് കടൽത്തീരമുളള ജില്ല - കൊല്ലം 🌸 കൂടുതൽ കടൽത്തീരമുളള താലൂക്ക് - ചേർത്തല 🌸 നീളം കൂടിയ ബീച്ച് - മുഴുപ്പിലങ്ങാട് (കണ്ണൂർ) 🌸 കൂടുതൽ താലൂക്കുകളുള്ള ജില്ലകൾ - എറണാകുളം, മലപ്പുറം, തൃശ്ശൂർ (7 വീതം) 🌸 കുറവ് താലൂക്കുകളുളള ജില്ല - വയനാട് 🌸 കൂടുതൽ ഗ്രാമപഞ്ചായത്തുകളുളള ജില്ല - മലപ്പുറം 🌸 കുറവ് ഗ്രാമപഞ്ചായത്തുകളുളള ജില്ല വയനാട് 🌸 വിസ്തീർണ്ണം കുറഞ്ഞ മുനിസിപ്പാലിറ്റി - ഗുരുവായൂർ 🌸 ഏറ്റവും കൂടുതൽ വ്യവസായവൽക്കരിക്കപ്പെട്ട ജില്ല - എറണാകുളം 🌸 ഏറ്റവും കൂടുതൽ വ്യവസായവൽക്കരിക്കപ്പെട്ട രണ്ടാമത്തെ ജില്ല - പാലക്കാട് 🌸 ഹിന്ദുക്കൾ കൂടുതലുള്ള ജില്ല - തിരുവനന്തപുരം 🌸 മുസ്ലീങ്ങൾ കൂടുതലുളള ജില്ല - മലപ്പുറം 🌸 ക്രിസ്ത്യാനികൾ കൂടുതലുളള ജില്ല - എറണാകുളം 🌸 പോസ്റ്റാഫീസുകൾ കൂടുതലുളള ജില്ല - തൃശ്ശൂർ 🌸 വിസ്തീർണ്ണം കൂടിയ ഗ്രാമപഞ്ചായത്ത് - കുമളി (ഇടുക്കി) 🌸 വിസ്തീർണ്ണം കുറഞ്ഞ ഗ്രാമപഞ്ചായത്ത് - വളപട്ടണം (കണ്ണൂർ) 🌸 കേരളത്തിലെ ഏക കന്റോൺമെന്റ് - കണ്ണൂർ 🌸 കേരളത്തിലെ ഏക ടൗൺഷിപ്പായിരുന്ന ഗുരുവായൂർ ഇപ്പോൾ മുനിസിപ്പാലിറ്റിയാണ്. 🌸 കേരളത്തിലെ റെയിൽവേ ഡിവിഷനുകളുടെ എണ്ണം 2 (തിരുവനന്തപുരം, പാലക്കാട്) 🌸 കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ഡിവിഷൻ തിരുവനന്തപുരം 🌸 കേരളത്തിൽ ഒരു റെയിൽവേ സ്റ്റേഷൻ മാത്രമുള്ള ജില്ല - പത്തനംതിട്ട (തിരുവല്ല)
148
Author

Drawvibes, Author

കേരള സംസ്ഥാനം നിലവിൽ വന്നത്. നൂറ് ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ സംസ്ഥാനം. ഇന്ത്യയിലെ ആദ്യ


PSC-GENERAL KNOWLEDGE - CATEGORIES
Question-Answers

back-to-top