Drawvibes

ഡൽഹി

♟ കൊൽക്കത്തയിൽ നിന്നും ഇന്ത്യയുടെ തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റിയ വർഷം? - *1911* ♟ ഡൽഹി കേന്ദ്രഭരണ പ്രദേശമായ വർഷം? - *1956* ♟ നയൂഡൽഹിയെ ദേശീയ തലസ്ഥാനമായി ഔദ്യോഗികമായി പ്രഖ്യാപിച്ച വർഷം? - *1992* ♟ ഡൽഹിക്കു ദേശീയ തലസ്ഥാന പ്രദേശം എന്ന പദവി ലഭിച്ചത് ഏത് ഭരണഘടനാ ഭേദഗതി പ്രകാരമാണ്? - *69-ാം ഭേദഗതി* ♟ ഡൽഹി നിയമസഭയിലേക്ക് ആദ്യ തിരഞ്ഞെടുപ്പു നടന്ന വർഷം? - *1993* ♟ ഡൽഹി അറിയപ്പെട്ടിരുന്ന പഴയ പേര്? - *ഇന്ദ്രപ്രസ്ഥം* ♟ ഇന്ത്യയിലെ ആദ്യത്തെ ഡ്രൈവറില്ലാ മെട്രോ ട്രെയിൻ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ചത്? - *ഡൽഹി മെട്രോ* ♟ മതിർന്ന പൗരന്മാർക്കുള്ള സുരക്ഷ വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് മൊബൈൽ ആപ്ലിക്കേഷൻ രൂപപ്പെടുത്തിയ സംസ്ഥാനം? - *ഡൽഹി* ♟ 4 -ാമത് ബ്രിക്സ് വിദ്യാഭ്യാസ സമ്മേളനത്തിന്റെ വേദി? - *ന്യൂഡൽഹി* ♟ 2016 ലെ ഇന്ത്യ-യു.എസ് സാമ്പത്തിക ഉച്ചകോടിക്ക് വേദിയായത് ? - *ന്യൂഡൽഹി* ♟ അടുത്തിടെ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 62 ൽ നിന്നും 65 ആക്കിയ സംസ്ഥാനം? - *ന്യൂഡൽഹി* ♟ 2016 ലെ വുമൺ ഓഫ് ഇന്ത്യ ഫെസ്റ്റിവലിന് വേദിയായത്? - *ന്യൂഡൽഹി* ♟ ഹൈദരാബാദ് ഹൗസ് സ്ഥിതി ചെയ്യുന്ന സ്ഥലം? - *ഡൽഹി* ♟ കേരള ഹൗസ് സ്ഥിതി ചെയ്യുന്ന സ്ഥലം? - *ഡൽഹി* ♟ ഡൽഹിയിലെ ജന്തർമന്ദിർ എന്ന വാനനിരീക്ഷണശാല സ്ഥാപിച്ചത്? - *മഹാരാജാ ജയസിംഗ്* ♟ ഡൽഹിയിലുള്ള ചെങ്കോട്ട, ജുമാമസ്ജിദ് എന്നിവ സ്ഥാപിച്ച മുഗൾ ഭരണാധികാരി ? - *ഷാജഹാൻ* ♟ ഇന്ത്യയിൽ പക്ഷികളുടെ പരിചരണത്തിനായി ആരംഭിച്ച ആദ്യ ആശുപ്രതി ? - *ഡൽഹിയിലെ ദി ചാരിറ്റി ബേഡ്സ് ഹോസ്പിറ്റൽ* ♟ 1985-ൽ പ്രഥമ ദേശീയ ഗെയിംസ് നടന്ന സ്ഥലം? - *ഡൽഹി* ♟ ആദ്യമായി ഏഷ്യൻ ഗെയിംസ് നടന്ന സ്ഥലം? - *ഡൽഹി (1951)* ♟ കര, വ്യോമ, നാവിക സേനകളുടെ ആസ്ഥാനം? - *ഡൽഹി* ♟ ഇന്ത്യൻ റെയിൽവേയുടെ ആസ്ഥാനം? - *ഡൽഹി (ബറോഡ ഹൗസ്)* ♟ ഇന്ത്യൻ റെയിൽ മ്യൂസിയം സ്ഥിതി ചെയ്യുന്ന സ്ഥലം? - *ചാണകൃപുരി* ♟ നോർത്തേൺ റെയിൽവേയുടെ ആസ്ഥാനം? - *ഡൽഹി* ♟ ഡൽഹിയിലെ പ്രധാന സ്റ്റേഡിയങ്ങൾ? - *ഫിറോസ്ഷാ കോട്ലാ സ്റ്റേഡിയം, നെഹ്റു സ്റ്റേഡിയം,അംബേദ്കർ സ്റ്റേഡിയം, നാഷണൽ സ്റ്റേഡിയം,ശിവാജി സ്റ്റേഡിയം* ♟ കേന്ദ്ര സാഹിത്യ അക്കാഡമി (1954), ലളിതകലാ അക്കാഡമി (1954), സംഗീത നാടക അക്കാഡമി (1953), നാഷണൽ സ്കൂൾ ഓഫ് ഡ്രാമ (1959), നാഷണൽ മ്യൂസിയം (1949), നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ (1891), ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ(1861) എന്നിവയുടെ ആസ്ഥാനം? - *ന്യൂഡൽഹി* ♟ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ ആസ്ഥാനം? - *ഡൽഹി* ♟ ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിന്റെ ആസ്ഥാനം? - *ഡൽഹി* ♟ ഇന്ത്യയിൽ ആദ്യത്തെ ഫുഡ്ബാങ്ക് ആരംഭിക്കുന്നത് ? - *ഡൽഹി* ♟ എല്ലാ ജില്ലാ കോടതികളിലും ഇ-കോർട്ട് ഫ്രീ സംവിധാനം നടപ്പിലാക്കിയത്? - *ഡൽഹി* ♟ ഡൽഹിയിൽ ഏറ്റവും കുറച്ചുകാലം മുഖ്യമന്ത്രി പദവിയിലിരുന്ന വ്യക്തി? - *അരവിന്ദ് കേജരിവാൾ* ♟ അരവിന്ദ് കേജരിവാളിന്റെ രാഷ്ട്രീയ പാർട്ടി? - *ആം ആദമി പാർട്ടി* ♟ ആം ആദമി പാർട്ടിയുടെ ചിഹ്നം? - *ചൂൽ* ♟ ഏഷ്യയിലെ ഏറ്റവും വലിയ സുഗന്ധവ്യജ്ഞന വിപണനശാല? - *ഖാരി ബൗളി (ഡൽഹി)* ♟ സലഭ് അന്താരാഷ്ട്ര ടോയ്‌ലറ്റ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്? - *ന്യൂഡൽഹി* ♟ ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് ആദ്യമായി ഇന്ത്യയിൽ വച്ച് നടന്ന സ്ഥലം? - *ന്യൂഡൽഹി* ♟ ഡൽഹി നഗരത്തിന്റെ ശില്പി എന്നറിയപ്പെടുന്നത്? - *എഡ്വിൻ ലൂട്ടിൻസ്* ♟ സവന്തമായി റേഡിയോ സ്റ്റേഷൻ തുടങ്ങിയ രാജ്യത്തെ ആദ്യ ജയിൽ? - *തിഹാർ ജയിൽ*
109
Author

Drawvibes, Author

കേന്ദ്ര ഭരണ പ്രദേശങ്ങൾ - ഡൽഹി, ♟ കൊൽക്കത്തയിൽ നിന്നും ഇന്ത്യയുടെ തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റിയ വർഷം?


PSC-GENERAL KNOWLEDGE - CATEGORIES
Question-Answers

back-to-top