Drawvibes

ഹൃദയം

👉 ഹൃദയത്തിന്റെ ഏകദേശ ഭാരം 300 ഗ്രാം ആണ് 👉 ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ട സ്തരമാണ് പെരികാർഡിയം 👉 സ്തരങ്ങൾക്കിടയിൽ നിറഞ്ഞിരിക്കുന്ന ദ്രവമാണ് പെരികാർഡിയൽ ദ്രവo 👉 മനുഷ്യഹൃദയത്തിന് നാല് അറകളാണുള്ളത് മുകളിലത്തെ രണ്ടറകളെ ഏട്രിയങ്ങൾ എന്നും താഴത്തെ രണ്ടറകളെ വെൻട്രിക്കിളുകൾ എന്നും പറയുന്നു 👉 ഹൃദയത്തിൽ നിന്ന് രക്തം വഹിക്കുന്ന കുഴലുകളാണ് ധമനികൾ 👉 ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന കുഴലുകൾ സിരകൾ 👉 ഹൃദയത്തിന്റെ താളാത്മകമായ മിടിപ്പിന് തുടക്കം കുറിക്കുന്നതും സ്പന്ദനനിരക്ക് നിയത്രിക്കുന്നത് വലത് ഏട്രിയത്തിനുമുകൾഭാഗത്തുള്ള സൈനോ ഏട്രിയൽ നോഡിലെ (SA node) പേശികളാണ് ഈ ഭാഗമാണ് പേസ്മേക്കർ എന്നറിയപ്പെടുന്നത് 👉 ഹൃദയ അറകളുടെ സങ്കോചത്തെ സിസ്റ്റോളി (Systole) എന്നും വിശ്രാന്താവസ്ഥയെ ഡയസ്റ്റോളി എന്നും പറയുന്നു. 👉 ഒരു സിസ്റ്റോളിയും ഡയസ്റ്റോളിയും ചേർന്നതാണ് ഹൃദയസ്പന്ദനം 👉 ഒരോ തവണയും ഹൃദയം സങ്കോചിക്കുമ്പോൾ 70 മില്ലിലിറ്റർ രക്തം ധമനികളിലേക്ക് പമ്പ് ചെയ്യപ്പെടുന്നു ഇത് ധമനികളിലേല്പിക്കുന്ന മർദമാണ് സിസ്റ്റോളിക് പ്രഷർ ഇത് 120 mm Hg ആണ് 👉 ഹൃദയം പൂർണമായി വികസിക്കുമ്പോൾ അത്രതന്നെ രക്തം തിരിച്ച് ഹൃദയത്തിലെത്തും ഈ സമയത്ത് ധമനികളിലനുഭവപ്പെടുന്ന കുറഞ്ഞ മർദമാണ് ഡയസ്റ്റോളിക് പ്രഷർ ഇത് 80mm Hg ആണ് 👉 ഈ രണ്ടു മർദങ്ങളും ചേർത്താണ് ഒരാളുടെ രക്തസമ്മർദം പറയുക 👉 പ്രായപൂർത്തിയായ ഒരാളുടെ രക്തസമ്മർദം 120/80 mm Hg 👉 രക്തസമ്മർദം അളക്കാനുപയോഗിക്കുന്ന ഉപകരണമാണ് സ്ഫിഗ്മോ മാനോമീറ്റർ 👉 മനുഷ്യഹൃദയം ഒരു മിനുട്ടിൽ ശരാശരി 72 തവണ സ്പന്ദിക്കുന്നു
143
Author

Drawvibes, Author

ഹൃദയം👉 ഹൃദയത്തിന്റെ ഏകദേശ ഭാരം 300 ഗ്രാം ആണ്👉 ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ട സ്തരമാണ് പെരികാർഡിയം👉 സ്തരങ്ങൾക്കിടയിൽ നിറഞ്ഞിരിക്കുന്ന ദ്രവമാണ്


PSC-GENERAL KNOWLEDGE - CATEGORIES
Question-Answers

back-to-top