Drawvibes

മസ്തിഷ്കം (Brain)

■ മസ്തിഷ്കത്തെ പൊതിഞ്ഞുസൂക്ഷിക്കുന്ന അസ്ഥി നിര്‍മിതമായ കവചമാണ്‌ കപാലം (cranium). ■ മസ്തിഷ്കത്തെ പൊതിഞ്ഞുള്ള മൂന്നു പാളികളാണ്‌ മെനിന്‍ജിസ്‌. ■ മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗമാണ്‌ സെറിബ്രം. ഐച്ഛിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന സെറിബ്രമാണ്‌ ഭാവന, ചിന്ത, ഓര്‍മ, സുബോധം, യുക്തിചിന്ത എന്നിവയുടെ കേന്ദ്രം. കാഴ്ച, കേൾവി, ഗന്ധം, രുചി, സ്പര്‍ശം, ചൂട്‌ എന്നിവയെപ്പറ്റി ബോധമുളവാക്കുന്നതും സെറിബ്രമാണ്‌. ■ പേശിപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന സെറിബെല്ലമാണ്‌ ശരീരത്തിന്റെ തുലനാവസ്ഥ നിലനിര്‍ത്തുന്നത്‌. ■ അനൈച്ഛിക പ്രവര്‍ത്തനങ്ങളായ ഹൃദയസ്പന്ദനം, ശ്വസനം, രക്തക്കുഴലുകളുടെ സങ്കോചം, ഛര്‍ദി, തുമ്മല്‍, ചുമ എന്നിവയെ നിയന്ത്രിക്കുന്നത്‌ മെഡുല ഒബ്ലാംഗേറ്റ. . ■ വേദനസംഹാരികൾ പ്രധാനമായും പ്രവര്‍ത്തിക്കുന്ന മസ്തിഷ്‌ക ഭാഗമാണ്‌ തലാമസ്‌. ■ ശരീരോഷ്ടാവ്‌, ജലത്തിന്റെ അളവ്‌ എന്നിവ നിയന്ത്രിച്ച്‌ ആന്തരികസമസ്ഥിതി നിലനിര്‍ത്തുന്നത്‌ ഹൈപ്പോതലാമസ്‌. വിശപ്പ്‌, ദാഹം, ലൈംഗികാസക്തി എന്നിവ ഉണ്ടാക്കുന്നതും ഹൈപ്പോതലാമസാണ്‌. ■ ഓക്സിറ്റോസിന്‍, വാസോപ്രിസ്സിന്‍ എന്നീ ഹോര്‍മോണുകൾ ഉത്പാദിപ്പിക്കുന്നതും ഹൈപ്പോതലാമസാണ്‌. ■ സംസാരഭാഷയ്ക്കുള്ള പ്രത്യേക കേന്ദ്രമായ 'ബ്രോക്കാസ്‌ ഏരിയ' (broca's area) സെറിബ്രത്തി നുള്ളിലാണ്‌. ■ പരിചയമുള്ള വസ്തുക്കളുടെ പേരു കേൾക്കുന്ന മാത്രയില്‍ അതിന്റെ ചിത്രം മനസ്സില്‍ തെളിയിക്കുന്ന മസ്തിഷ്ക ഭാഗമാണ്‌ "വെര്‍ണിക്കിന്റെ പ്രദേശം" (Wernikes' Area). സെറിബ്രത്തിലാണിത്‌. ■ കേന്ദ്ര നാഡീവ്യവസ്ഥയിലെ ന്യൂറോണുകളുടെ നാശം മൂലമോ, സെറിബ്രല്‍ കോര്‍ട്ടക്സിലെ പ്രവര്‍ത്തനം താളം തെറ്റുന്നതുകൊണ്ടോ ആണ്‌ 'അല്‍ഷിമേഴ്‌സ്‌' രോഗം ഉണ്ടാവുന്നത്‌. അസാധാരണമായ ഓര്‍മക്കുറവാണീ രോഗം. 'സ്‌മൃതിനാശക രോഗം ' എന്നും അറിയപ്പെടുന്നു. ■ മസ്തിഷ്കത്തിലെ പ്രേരക ന്യൂറോണുകൾക്ക്‌ നാശം സംഭവിക്കുന്നതു കൊണ്ടുണ്ടാകുന്ന രോഗമാണ്‌ 'പാര്‍കിന്‍സണ്‍ രോഗം.” കൈവിറയല്‍, പേശീ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ കഴിയാതെ വരിക, വ്യക്തമായി എഴുതാനോ, സംസാരിക്കാനോ സാധിക്കാതാവുക എന്നിവയാണീ രോഗത്തിന്റെ ലക്ഷണങ്ങൾ. ■ മസ്തിഷ്കത്തിലെ വൈദ്യുതതരംഗങ്ങളുടെ ഏറ്റുക്കുറച്ചിലുകൾ മനസ്സിലാക്കാനാണ്‌ ഇ.ഇ.ജി. ഉപയോഗിക്കുന്നത്‌ (Electro Encephalo Gram). ■ തലച്ചോറിന്റെ ഏകദേശ ഭാരം 1400 ഗ്രാം. ■ "ലിറ്റില്‍ ബ്രെയിന്‍” എന്നറിയപ്പെടുന്നത്‌ സെറിബെല്ലം. ■ സുഷുമ്നയുടെ നീളം 45 സെന്‍റീമീറ്ററാണ്‌. ■ മസ്തിഷ്കത്തിലെ സ്തരപാളിയായ മെനിന്‍ജിസിനുണ്ടാകുന്ന അണുബാധമൂലമാണ്‌ “മെനിന്‍ജൈറ്റിസ്‌" രോഗം ഉണ്ടാവുന്നത്‌. ■ കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്ന വൈറസ്‌ രോഗമാണ്‌ “റാബിസ്‌" (പേപ്പടിവിഷബാധ). റാബിസ്‌ രോഗാണു ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ 4-8 ആഴ്ചകൾക്കുള്ളില്‍ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. “ഹൈഡ്രോഫോബിയ" റാബിസ്‌ ബാധിതര്‍ക്കുണ്ടാവുന്നതാണ്‌
146
Author

Drawvibes, Author

മസ്തിഷ്കം (Brain)■ മസ്തിഷ്കത്തെ പൊതിഞ്ഞുസൂക്ഷിക്കുന്ന അസ്ഥി നിര്‍മിതമായ കവചമാണ്‌ കപാലം (cranium). ■ മസ്തിഷ്കത്തെ പൊതിഞ്ഞുള്ള മൂന്നു പാളികളാണ്‌ മെനിന്


PSC-GENERAL KNOWLEDGE - CATEGORIES
Question-Answers

back-to-top