Drawvibes

അയ്യങ്കാളി (1863-1941)

⭕ അയ്യങ്കാളിയുടെ ജനനം - വെങ്ങാനൂർ (തിരുവനന്തപുരം) ⭕ അയ്യങ്കാളിയുടെ പിതാവ് - പെരുങ്കാട്ടുവിള അയ്യൻ ⭕ അയ്യങ്കാളിയുടെ മാതാവ് - മാല ⭕ ഭാര്യ - ചെല്ലമ്മ (കോട്ടുകാല്‍ മഞ്ചാംകുഴി തറവാട്ടിലെ കെ. ചെല്ലമ്മ) ⭕ മക്കള്‍ - കെ. പൊന്നു, കെ. ചെല്ലപ്പന്‍, കെ. കൊച്ചുകുഞ്ഞ്, കെ. തങ്കമ്മ, കെ. ശിവതാണു ⭕ അയ്യങ്കാളിയുടെ ബാല്യകാല വിളിപ്പേര് : കാളി ⭕ എഴുത്തും വായനയും നിഷേധിക്കപ്പെട്ട പുലയ സമുദായത്തിലായിരുന്നു അയ്യൻ‌കാളി ജനിച്ചുവീണത് ⭕ ഇന്ത്യയിലെ ആദ്യ കർഷക പണിമുടക്ക് നടത്തിയത് അയ്യങ്കാളി ⭕ ശ്രീമൂലം പ്രജാ സഭയിൽ അംഗമായ ആദ്യ ഹരിജനായിരുന്നു അദ്ദേഹം. ⭕ കേരള പട്ടിക ജാതി പട്ടിക വർഗ വികസന corporation ന്റെ ആസ്ഥാനം - അയ്യങ്കാളി ഭവൻ (തൃശൂർ ) ⭕ അയ്യങ്കാളി സ്മാരകം - ചിത്രകൂടം (വെങ്ങാനൂർ ) ⭕ തിരുവിതാം കൂറില്‍ കര്‍ഷകതൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത് അയ്യങ്കാളിയാണ്. ⭕ ജാതിയുടെ പേരില്‍ വിദ്യ നിഷേധിച്ചവര്‍ക്കെതിരെ പ്രതിഷേധത്തിന്‍റെ കൊടുങ്കാറ്റുയര്‍ത്തിക്കൊണ്ട്‌ അയ്യങ്കാളി പറഞ്ഞു: "ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാനനുവദിച്ചില്ലെങ്കില്‍ നിങ്ങളുടെ വയലുകളില്‍ ഞങ്ങള്‍ പണിക്കിറങ്ങില്ല; നെല്ലിനുപകരം അവിടെ പുല്ലും കളയും വളരും."
വിശേഷണങ്ങൾ
⭕ പുലയ രാജ എന്നറിയപെടുന്നു ⭕ വിശേഷിപിച്ചത് ഗാന്ധിജി ⭕ ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് വിശേഷിപിച്ചത് - ഇന്ദിരാഗാന്ധി ⭕ ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ്‌കാരാൻ എന്ന് അയ്യങ്കാളിയെ വിശേഷിപിച്ചത് - ഇ . കെ നായനാർ
വർഷങ്ങൾ
⭕ 1863 - ജനനം ⭕ 1893 - വില്ലുവണ്ടി സമരം (വെങ്ങാനൂർ - കവടിയാർ കൊട്ടാരം). (പൊതുവഴിയിലൂടെ താഴ്ന്ന ജാതിക്കാർക്ക് സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി) ⭕ 28 വയസ്സിലാണ് ചരിത്രപസിദ്ധമായ വില്ലുവണ്ടി യാത്ര അദ്ദേഹം നടത്തിയത്. ⭕ 1905 - വെങ്ങാനൂരിൽ കുടിപള്ളികൂടം ⭕ 1907 - സാധുജന പരിപാലന സംഘം. സാധു ജനപരിപാലിനി (മുഖ പത്രം). പത്രാധിപർ - കാളിച്ചോതി കറുപ്പൻ സാധുജന പരിപാലന യോഗംരൂപവത്കരിച്ചതോടെ ദളിതരുടെ അനിഷേധ്യനേതാവായിമാറി. ⭕ 1911 - ശ്രീമൂലം പ്രജാസഭയിൽ അംഗമായി, 1911 ഡിസംബര്‍ 4 ന് അയ്യങ്കാളിയെ ശ്രീമൂലം പ്രജാസഭയിലേക്ക് പ്രതിനിധിയായി നോമിനേറ്റ് ചെയ്തു. ⭕ 1912 - ഫെബ്രുവരി 7 ന് അയ്യങ്കാളി തന്റെ കന്നിപ്രസംഗം സഭയില്‍ നടത്തി. വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി അയ്യന്‍ കാളി നടത്തിയ ഊരൂട്ടമ്പലം പ്രക്ഷോഭം കേരള നവോത്ഥാന ചരിത്രത്തിലെ ജ്വലിക്കുന്ന അദ്ധ്യായമാണ്. ⭕ 1915 - കല്ലുമാല സമരം (പെരിനാട് ,കൊല്ലം ). (പെരിനാട് ലഹള എന്നറിയപ്പെടുന്നു) ⭕ 1915 - 90-)൦ മാണ്ട് ലഹള (കൊല്ല വർഷം 1090). പുലയ ലഹള, ഉരുട്ടമ്പലം ലഹള എന്നും അറിയപ്പെടുന്നു. ⭕ 1937 - ഗാന്ധിജി സന്ദർശിച്ചു (വെങ്ങാനൂർ ) ⭕ 1937 ജനവരി 14ന് ഗാന്ധിജി വെങ്ങാനൂരില്‍ നടത്തിയ പ്രസംഗത്തില്‍ പുലയരുടെ രാജാവെന്നാണ് അയ്യാന്‍കാളിയെ വിശേഷിപ്പിച്ചത്. ⭕ 1938 - സാധുജന പരിപാലന സംഘo പേര് പുലയ മഹാ സഭ എന്നാക്കി ⭕ 1941 - മരണം ജൂണ്‍ 18ന് അന്തരിക്കുന്നതുവരെയും അയ്യങ്കാളി കര്‍മനിരതനായിരുന്നു. മഹാനായ ആ സാമൂഹിക പരിഷ്കര്‍ത്താവിന്‍റെ സ്മരണ നിലനിര്‍ത്തി വെങ്ങാനൂരില്‍ അദ്ദേഹത്തിന്‍െറ ശവകുടീരവും പ്രതിമയും ചരിത്രസ്മാരകമായി സംരക്ഷിച്ചിട്ടുണ്ട് ⭕ 1980 - പ്രതിമ (വെള്ളയമ്പലം, തിരുവനന്തപുരം). അനഛാദനം - ഇന്ദിരാഗാന്ധി ⭕ 2002 - സ്റ്റാമ്പ്‌ (Aug 12 ) ⭕ 2010 - Ayyankali Urban Employment Guarantee Scheme ⭕ 2013 - 150-)൦ ജയന്തി
136
Author

Drawvibes, Author

⭕ അയ്യങ്കാളിയുടെ ജനനം - വെങ്ങാനൂർ (തിരുവനന്തപുരം)⭕ പിതാവ് - പെരുങ്കാട്ടുവിള അയ്യൻ-അയ്യങ്കാളിയുടെ ⭕ബാല്യകാല വിളിപ്പേര് ⭕അയ്യങ്കാളി ഭവൻ (തൃശൂർ )


PSC-GENERAL KNOWLEDGE - CATEGORIES
Question-Answers

back-to-top