Drawvibes

കുടുംബശ്രീ

🌸 സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷൻ ആണ് കുടുംബശ്രീ എന്നറിയപ്പെടുന്നത് 🌸 സ്ത്രീ ശാക്തീകരണത്തിലൂടെ ദാരിദ്ര്യം നിർമാർജനം എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ രൂപവൽകൃതമായത് 🌸 1998 മെയ് 17ന് മലപ്പുറത്ത് കുടുംബശ്രീ ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ആണ് 🌸 കേന്ദ്രവിഷ്കൃത പദ്ധതികൾ ആയ ദേശീയ ഗ്രാമീണ ഉപജീവൻ മിഷൻ, ദേശീയ നഗര ഉപജീവന ദൗത്യം, പ്രധാനമന്ത്രി ആവാസ് യോജന എന്നിവയുടെ നിർവഹണത്തിനുള്ള നോഡൽ ഏജൻസിയും കുടുംബശ്രീയാണ് 🌸 ദരിദ്രരായവരുടെ പുനരധിവാസം ലക്ഷ്യമിടുന്ന അഗതി രഹിത കേരളം പദ്ധതി ആരംഭിച്ചത് കുടുംബശ്രീയാണ് 🌸 കുടുംബശ്രീ തുടക്കമിട്ട ബിൽഡിംഗ് റെസിലിയൻസ് പരിപാടിയുടെ ഭാഗമായി ബാല ജാഗ്രത സേന എന്ന പേരിൽ ടാസ്ക് ഫോർസിന് രൂപം നൽകി 🌸 കുടുംബശ്രീയുടെ ആരോഗ്യമേഖലയിലെ ഒരു പ്രധാന സംരംഭമാണ് ഹർഷം വയോജന പരിപാലന പദ്ധതി 🌸 റിലേഷൻഷിപ്പ് കേരള എന്ന പരിപാടി കുടുംബശ്രീ യുമായി ബന്ധപ്പെട്ടതാണ് 🌸 ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള ബട്സ് സ്കൂളുകൾ കുടുംബശ്രീയുടെ മേൽനോട്ടത്തിലാണ്.
147
Author

Drawvibes, Author

സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷൻ ആണ് കുടുംബശ്രീ എന്നറിയപ്പെടുന്നത്, മെയ് 17ന് മലപ്പുറത്ത് ...


PSC-GENERAL KNOWLEDGE - CATEGORIES
Question-Answers

back-to-top