Drawvibes

സ്വാമി വിവേകാനന്ദൻ

1863 ജനുവരി 12 -ന് കൊല്‍ക്കത്തയിലെ ഒരു ബംഗാളി പ്രഭു കുടുംബത്തില്‍ ജനിച്ചു. ജന്മദിനം യുവജന ദിനമായി ആചരിക്കുന്നു. നരേന്ദ്രനാഥ ദത്ത എന്നാണ് യഥാർത്ഥ നാമം. 'ശ്രീരാമകൃഷ്ണ പരമഹംസർ' ഗുരുവാണ്. ചിക്കാഗോ സമ്മേളനത്തിൽ പങ്കെടുത്തു (1893). ചിക്കാഗോ സർവ്വമത സമ്മേളനത്തിന് ശേഷം അമേരിക്കൻ ജനത സ്വാമിയെ 'ചക്രവാത സദൃശ്യമായ ഹിന്ദു' എന്ന് വിശേഷിപ്പിച്ചു. 1899-1900 പാരിസ് റിലീജിയസ് കോൺഗ്രസ്സിൽ പങ്കെടുത്തു. സിസ്റ്റർ നിവേദിത (മാർഗരറ്റ് എലിസബത്ത് നോബിൾ) ശിഷ്യയാണ്. വേദാന്ത സൊസൈറ്റി ഓഫ് ന്യൂയോർക്ക് (1894). ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന് ആത്മീയ പിതാവ് എന്ന് സുഭാഷ് ചന്ദ്രബോസ് വിശേഷിപ്പിച്ചു. കന്യാകുമാരിയിൽ വിവേകാനന്ദ പ്രതിമ സ്ഥിതി ചെയ്യുന്നു. പ്രബുദ്ധഭാരതം, ഉദ്ബോധൻ എന്നിവ അദ്ദേഹത്തിൻറെ പ്രമുഖ പത്രങ്ങളാണ്. 1902 ജൂലൈ 4 - ന് അന്തരിച്ചു.
56
Author

Drawvibes, Author

സ്വാമി വിവേകാനന്ദൻ - പി എസ് സി നോട്ട്സ്.


PSC-GENERAL KNOWLEDGE - CATEGORIES
Question-Answers

back-to-top